വയോധിക കാറിടിച്ച് മരിച്ചു
1588852
Wednesday, September 3, 2025 3:44 AM IST
വെണ്ണിക്കുളം: റോഡരികിലെ വെയ്റ്റിംഗ് ഷെഡിനു മുന്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന വയോധിക നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് മരിച്ചു. ആനിക്കാട് വള്ളിയാംകുളം പാരിക്കൽ വീട്ടിൽ പൊടിയമ്മ പാപ്പനാ (78) ണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ വാലാങ്കര - അയിരൂർ റോഡിൽ വാളക്കുഴി ചുഴനയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപകടം.
ചുഴനയിലുള്ള മകളുടെ വീട്ടിൽ നിന്ന് ആനിക്കാട് വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് തിരുവല്ല ഭാഗത്തു നിന്ന് അമിത വേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ കാർ പൊടിയമ്മയെ ഇടിച്ചു വീഴ്ത്തയിത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കോഴഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം നിന്നിരുന്ന ചുഴനസ്വദേശി ഗീത നിസാര പരിക്കുകളോടെ രക്ഷപെട്ടു.
കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം. പരേതനായ പാപ്പനാണ് ഭർത്താവ്. മക്കൾ: കൃഷ്ണൻകുട്ടി, തങ്കപ്പൻ, ചെല്ലപ്പൻ, ഗീത, വത്സ. മരുമക്കൾ: മണിയമ്മ, മിനി, ജോയി, ജോളി പരേതയായ ലാലി. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം പിന്നീട്.