യുവതീയുവാക്കൾക്ക് തൊഴിലുറപ്പാക്കി മെഗാ തൊഴിൽമേള
1588603
Tuesday, September 2, 2025 3:02 AM IST
കോന്നി: കരിയാട്ടത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഗ്രൗണ്ടിൽ മെഗാ തൊഴിൽ മേള നടത്തി. തൊഴിൽ മേളയിൽ 423 പേർ പങ്കെടുത്തു. 253 അഭിമുഖങ്ങൾ തൊഴിൽ മേളയുടെ ഭാഗമായി നടന്നു.127 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു.38 പേരെ തൊഴിലിനായി കമ്പനികൾ സെലക്ട് ചെയ്തു.
തൊഴിൽ മേളയിൽ റിക്രൂട്ട്മെന്റ് നടത്താൻ നിരവധി കമ്പനികളാണ് എത്തിയത്. പ്രവൃത്തിപരിചയം മുൻനിർത്തിയാണ് സെലക്ഷൻ നടപടികൾ നടന്നത്.
തൊഴിൽ മേള കോന്നി പോലീസ് ഡിവൈഎസ്പി അജയ്നാഥ് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ ജില്ലാ ഓഫീസർ ഹരികുമാർ വിശദീകരണം നടത്തി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ അജിത്ത് കുമാർ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആദില, നോളജ് ഇക്കോണമി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷിജു സാംസംഗ്, കുടുബശ്രീ എഡിഎം സി. ബിന്ദു രേഖ തുടങ്ങിയവർ പ്രസംഗിച്ചു.