കോൺഗ്രസ് ജനസന്പർക്ക പരിപാടി
1588616
Tuesday, September 2, 2025 3:02 AM IST
മല്ലപ്പുഴശേരി: അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി ഭരിക്കുന്ന പിണറായി ഭരണത്തിന് അന്ത്യം സമാഗതമായതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. കെപിസിസി ആഹ്വാനമനുസരിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മല്ലപ്പുഴശേരിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റ് ടൈറ്റസ് കാഞ്ഞിരമണ്ണിൽ, നേതാക്കളായ മേഴ്സി സാമുവേൽ, ഷിബു കാഞ്ഞിക്കൽ, വി. ജി. കൃഷ്ണദാസ്, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, തോമസ് സ്കറിയ, സാലി ലാലു, റോസമ്മ മത്തായി, സ്റ്റീഫൻ ജോർജ്, ടി.എസ്. സാറ, സ്റ്റീഫൻ ജോർജ്, ടെറിൻ ജോർജ്, ബെന്നി കുഴിക്കാല, അച്ചൻകുഞ്ഞ് നെല്ലിക്കാല, സോണി ഗംഗാധരൻ, രമാ ഭാസ്കർ, സുജ മാത്യു, അനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.