പെരുനാട് ഗ്രാമപഞ്ചായത്തിൽ പൈതൃക ഫെസ്റ്റ്
1588612
Tuesday, September 2, 2025 3:02 AM IST
പെരുനാട്: റാന്നി പെരുനാട് പൈതൃക ഫെസ്റ്റ് 2025 ഉദ്ഘാടനം മഠത്തുംമൂഴി ഇടത്താവളത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവന് എന്നിവ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ മൂന്നു വരെയാണ് ഫെസ്റ്റ്. സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓണച്ചന്ത, പഴയ കാല കാര്‍ഷിക ഉപകരണങ്ങളും ഉത്പാദന ഉപാധികളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, സെമിനാർ, കലാരൂപങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ട്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി. എസ്. സുകുമാരൻ, എം. എസ്. ശ്യാം, സിഡിഎസ് ചെയര്‍പേര്‍സന്‍ ഷീല സന്തോഷ് എന്നിവർ പ്രസംഗിച്ചു.