ജസ്റ്റീസ് പി.ഡി. രാജന് സംസ്ഥാന സര്‍ക്കാരിന്റെ അന്ത്യോപചാരം
1588854
Wednesday, September 3, 2025 3:44 AM IST
ആറന്മുള: അന്തരിച്ച റിട്ട. ജസ്റ്റീസ് പി. ഡി. രാജന് സംസ്ഥാന സര്‍ക്കാരിന്റെ അന്ത്യാഞ്ജലി. മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ ഡോ. കെ. വത്സലകുമാരിയേയും കുടുംബാംഗങ്ങളെയും മന്ത്രി അനുശോചനം അറിയിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി എഡിഎം ബി. ജ്യോതി പുഷ്പചക്രം സമര്‍പ്പിച്ചു. ഇന്നലെ ആറന്മുളയിലെ വീട്ടുവളപ്പിലായിരുന്നു ജസ്റ്റീസ് പി.ഡി. രാജന്റെ സംസ്കാരം.
പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റീസ് പി. ഡി. രാജന് തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. 2013 മുതല്‍ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു.
1995ല്‍ ആലപ്പുഴ എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. 2009ല്‍ നിയമസഭാ സെക്രട്ടറിയായി. 2012ല്‍ കൊല്ലം ജില്ലാ ജഡ്ജിയായി. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. എന്‍ആര്‍ഐ കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം