ജനസേവനകേന്ദ്രം പ്രവർത്തകർക്ക് ഓണസമ്മാനമായി ഇലക്ട്രിക് സ്കൂട്ടർ
1588861
Wednesday, September 3, 2025 4:02 AM IST
അടൂർ: അഗതി - അനാഥ പരിചരണം നടത്തുന്ന അടൂർ മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകർക്ക് ഓണസമ്മാനമായി ഇലക്ട്രിക് സ്കൂട്ടറുകൾ സമ്മാനിച്ചു.
ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സ്വരുക്കൂട്ടി നീക്കിവച്ച തുകയുപയോഗിച്ച് ഡൗൺ പേയ്മെന്റ് അടയ്ക്കുകയും ബാക്കി തുക തവണ വ്യവസ്ഥയിൽ വായ്പയെടുത്തു സ്ഥാപനത്തിന്റെ സഹായത്തോടെയും ജീവനക്കാരുടെ പങ്കാളിത്തത്തോടെയും അടച്ചുതീർക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. നിലവിൽ അഞ്ച് പേർക്കാണ് വാഹനം നല്കിയത്.
വാഹനത്തിന്റെ താക്കോൽദാനവും ഫ്ലാഗ് ഓഫും ജില്ലാ സാമൂഹൃനീതി വകുപ്പ് ഓഫീസർ ജെ. ഷംല ബീഗം നിർവഹിച്ചു. മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അധ്യക്ഷത വഹിച്ചു. ലീഗൽ അഡ്വൈസർ മുജീബ് റഹ്മാൻ, കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ, ട്രസ്റ്റി അക്ഷർരാജ് എന്നിവർ പ്രസംഗിച്ചു.