സമസ്യ ക്വിസ് 2025 ഗ്രാന്റ് ഫിനാലെ: കൂടൽ യൂണിറ്റിന് ഒന്നാം സ്ഥാനം
1588853
Wednesday, September 3, 2025 3:44 AM IST
പത്തനംതിട്ട: എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുത്തന്‍പീടിക മഡോണ ഇന്റര്‍നാഷണല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ നടന്ന സമസ്യ ക്വിസ് 2025 ഗ്രാന്റ് ഫിനാലെയില്‍ കൂടല്‍ യൂണിറ്റ് ഒന്നാംസ്ഥാനവും ഉള്ളന്നൂർ, ചന്ദനപ്പള്ളി യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
എംസിവൈഎം ബത്തേരി ഭദ്രാസന പ്രസിഡന്റ് എബി ഏബ്രഹാം ക്വിസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ജിഷ ജോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടര്‍ ഫാ. ജോബ് പതാലില്‍ ആമുഖ സന്ദേശം നല്കി. ആനിമേറ്റര്‍ സിസ്റ്റര്‍ ജൊവാന് എസ്ഐസി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സുബിന് തോമസ് സ്വാഗതവും ഭദ്രാസന ട്രഷറാര്‍ വി.എൽ. വിശാഖ് നന്ദിയും പറഞ്ഞു.
അഞ്ച് വൈദിക ജില്ലകളില്‍ നിന്നായി 15 ടീമുകളും 45 മത്സരാഥികളും പങ്കെടുത്തു. മുന്‍ എംസിവൈഎം സഭാതല ട്രഷറര്‍ ജോബിന് ഡേവിഡ് ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. ഒന്നാം സ്ഥാനം നേടിയ കൂടല്‍ യൂണിറ്റ് സഭാതലത്തില്‍ നടക്കുന്ന ക്വസ് മത്സരത്തില്‍ ഭദ്രാസനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ക്വിസ് മത്സരത്തിന് ഭദ്രാസന സമിതി ഭാരവാഹികള്‍ നേതൃത്വം നല്കി.