നീര്‍വിളാകം കാര്‍ഷിക സംഭരണ വിപണനകേന്ദ്രം ഉദ്ഘാടനം ഇന്ന്
1588866
Wednesday, September 3, 2025 4:03 AM IST
ആറന്മുള: ഗ്രാമ പഞ്ചായത്തിലെ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി നിര്‍മിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കും..
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം വിനിയോഗിച്ചാണ് കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നിര്‍മിച്ചത്. കര്‍ഷകരുടെ ഉത്പന്നം സംഭരിച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കാനാകും.
ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആർ. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് . അനീഷ്മോൻ, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. റ്റോജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ലാബീഗം, മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി. ബി. സതീഷ്കുമാർ,
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ അംഗം എസ്. മുരളീകൃഷ്ണൻ, രാഷ്ട്രീയ സാമൂഹിക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ നേതൃത്വത്തിലുള്ള ഓണം വിപണിയും കേരളാ ദിനേശ് സഹകരണ സംഘം വക ഓണകലവറയും കാര്‍ഷിക സംഭരണ വിപണന കേന്ദ്രത്തിലുണ്ടാകും.