സാധാരണ ജനങ്ങള്‍ക്കൊപ്പം ഇടതുപക്ഷ സര്‍ക്കാര്‍: ചിറ്റയം ഗോപകുമാർ
1588863
Wednesday, September 3, 2025 4:02 AM IST
ചുങ്കപ്പാറ: ഓണവിപണിയില്‍ ജനങ്ങള്‍ക്ക് ഒപ്പം ഇടതുപക്ഷ സര്‍ക്കാര്‍ നിലകൊണ്ടതു മൂലം വിലക്കയറ്റം പിടിച്ചു നിര്‍ത്താനായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സിപിഐ എഴുമറ്റൂര്‍ മണ്ഡലം കമ്മിറ്റിയുടെ മെംബര്‍മാരുടെ പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങുകയായിരുന്നു അദേഹം.
ഓണത്തിന് മാവേലിസ്റ്റോറുകള്‍ ആവശ്യത്തിന് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു. സബ്സിഡി സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുകയും സഹകരണ സംഘങ്ങള്‍ മുഖേന ഓണച്ചന്തകള്‍ ആരംഭിക്കുകയും ചെയ്തതോടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പു ഒഴിവാക്കാനായെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
ഡോ. സാം മാത്യു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. സതീഷ്, അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കെ.എ. തന്‍സീര്‍, പ്രകാശ് പി. സാം, ഉഷാ ശ്രീകുമാര്‍, ഷാലിമാ നവാസ്, പി.പി. സോമന്, ഏബ്രഹാം തോമസ്, എം.ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു.