ഇ. ജോൺ ജേക്കബ് അനുസ്മരണം
1595601
Monday, September 29, 2025 3:58 AM IST
നിരണം: പ്രതിസന്ധികളിൽ പതറാതെ മുമ്പിൽനിന്ന് പോരാടിയ ധീരനായ കർഷക നേതാവായിരുന്നു ഇ. ജോൺ ജേക്കബെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽസെക്രട്ടറി കുഞ്ഞുകോശി പോൾ.
കേരള കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ. ജോൺ ജേക്കബിന്റെ 47-ാം ചരമവാർഷികത്തോടനുബന്ധിച്ച് നിരണത്തു നടന്ന അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, ഉന്നതാധികാര സമിതിയംഗങ്ങളായ ഷിബു പുതുക്കേരി, സാം ഈപ്പൻ, സംസ്ഥാന സെക്രട്ടറി സഖറിയ കരുവേലി, വി.ആർ. രാജേഷ്, ബിനു കുരുവിള,
ജോ ഇലഞ്ഞിമൂട്ടിൽ, ടോണി കുര്യൻ, എബി വർഗീസ്, ജിബിൻ സഖറിയ, ബാബു പുത്തുപ്പള്ളി, ഐപ് ചക്കിട്ട, ബിന്ദു ജെ. വൈക്കത്തുശേരി, സൂസമ്മ പൗലോസ്, ഫിലിപ്പ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.