നദികളിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഭീഷണി ഉയർത്തുന്നു: ഷെയ്ക്ക് ഹസൻ ഖാൻ
1596198
Wednesday, October 1, 2025 6:14 AM IST
അടൂർ: നദികളിലെ വർധിച്ചുവരുന്ന മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ആരോഗ്യരംഗത്ത് ഗുരുതര ഭീഷണികൾ ഉയർത്തുന്നതായി മലയാളി പർവതാരോഹകൻ ഷേക്ക് ഹസൻ ഖാൻ . ലോക നദീ ദിനത്തിൽ പത്തനംതിട്ടയിലെ നദി സ്നേഹികൾ അടൂർ ഗ്രീൻവാലിയിലെ പള്ളിക്കലാറിന്റെ പ്രഭവസ്ഥാനത്തു സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥകാരൻ എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെയും മണലിന്റെയും ശേഖരം സമ്പാദകനായ പരിസ്ഥിതി പ്രവർത്തകൻ നെബു തടത്തിൽ പ്രദർശിപ്പിച്ചു. ഗ്രന്ഥകാരനും പാവനാടക കലാകാരനുമായ എം. എം. ജോസഫ് മേക്കൊഴൂർ നദിദിന ക്ലാസെടുത്തു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, മുൻ നഗരസഭാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, നഗരസഭാംഗമായ സുധാ പത്മകുമാർ, ശാസ്ത്രസിനിമാ സംവിധായകൻ ധനോജ് നായിക്, ഛായാഗ്രാഹകൻ റെജി രാമഞ്ചിറ, ബോണി കോശി തോമസ് എന്നിവർ പ്രസംഗിച്ചു.