മഞ്ഞിനിക്കര ദയറായിൽ അഖണ്ഡ പ്രാർഥന 11ന്
1596437
Friday, October 3, 2025 3:18 AM IST
മഞ്ഞിനിക്കര: പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ നടത്തി വരുന്ന അഖണ്ഡ പ്രാർഥനാ യജ്ഞം 11ന് ആരംഭിച്ച് 12നു സമാപിക്കും. 11നു പുലർച്ചെ അഞ്ചിന് പ്രഭാത പ്രാർഥനയോടെയും തുടർന്ന് കുർബാനയോടെയുമാണ് പ്രാർഥനാ യജ്ഞം ആരംഭിക്കുന്നത്. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും.
പത്തിന് മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്കോപ്പ പ്രസംഗിക്കും. 11ന് ഫാ. സോബിൻ ഏലിയാസ് ധ്യാനം നയിക്കും. 2:30 ന് ബേസിൽ മഴുവന്നൂർ ധ്യാനം നയിക്കും. 5:30 ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഫാ. റെജി മാത്യു തിരുവല്ല ധ്യാനം നയിക്കും.
7:30 ന് സങ്കീർത്തന വായനയും പ്രാർഥനാ ഗീതങ്ങളും. പുലർച്ചെ മൂന്നുവരെ സങ്കീർത്തന പാരായണം. തുടർന്ന് ദയറായ്ക്ക് സമീപമുള്ള കുരിശുംതൊട്ടിയിലേയ്ക്ക് പ്രദക്ഷിണം നടത്തും. നാലിന് പ്രഭാത പ്രാർഥനയേ തുടർന്ന് കുർബാന, ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവയോടെ പ്രാർഥനാ യജ്ഞം സമാപിക്കും.