രാഹുൽഗാന്ധിക്കെതിരായ ഭീഷണി: പ്രതിഷേധവുമായി കോൺഗ്രസ്
1595885
Tuesday, September 30, 2025 3:05 AM IST
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ നെറികേടുകൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരേ രാജ്യവ്യാപകമായി പോരാട്ടം നയിക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി നേതാവിന്റെ നടപടി അങ്ങേയറ്റം അപലപനീയവും ഭീരുത്വവുമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരേ കൊലപാതക ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരേ വധശ്രമ ആഹ്വാനത്തിന് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കാത്ത പിണറായി സർക്കാരിന്റെ നിലപാടിനെതിരേ കെപിസിസി ആഹ്വാനമനുസരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റെയും യോഗത്തിന്റെയും ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, ജോൺസൺ വിളവിനാൽ സജി കൊട്ടക്കാട്, ജി. രഘുനാഥ്, റോജി പോൾ ദാനിയേൽ, ബാബുജി ഈശോ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി. കെ. ഇക്ബാൽ, അജിത് മണ്ണിൽ, സജു ജോർജ്, ജോസ് കൊടുന്തറ, മണ്ഡലം പ്രസിഡന്റുമാരായ കെ. റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, സജി വർഗീസ്, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, എം. ആർ. രമേശ്, എം. ആർ. മണികണ്ഠൻ, വിൽസൺ തുണ്ടിയത്ത്, ദിലീപ് കുമാർ പൊതിപ്പാട്, സജി കെ. സൈമൺ, പി. കെ. ഗോപി, ജെയിംസ് കീക്കരിക്കാട്ട്, ഏബൽ മാത്യു, അബ്ദുൾ ഷുക്കൂർ, ജോസ് തോമസ്, മേഴ്സി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.