ഫുട്ബോൾ ടൂർണമെന്റ്
1596436
Friday, October 3, 2025 3:14 AM IST
ഇരവിപേരൂർ: സെന്റ് മേരീസ് ക്നാനായ പള്ളി കെവൈഎ യൂണിറ്റ് സംഘടിപ്പിച്ച അഖില ക്നാനായ ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് ഇരവിപേരൂർ ടർഫ് ഗ്രൗണ്ടിൽ പത്തനംതിട്ട ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയ് പൗലോസ് ഉദ്ഘാടനം ചെയ്തു.
16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ചിങ്ങവനം പുത്തൻ പള്ളി വിജയികളായി. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വിജയികൾക്ക്സമ്മാനദാനം നിർവഹിച്ചു.
സമാപന സമ്മേളനത്തിൽ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ അഫയേഴ്സ് കമ്മിറ്റി മെംബർ ഡോ. റെജിനോൾഡ് വറുഗീസ് മുഖ്യാതിഥി ആയിരുന്നു. ഇടവക വികാരി ഫാ. ബെന്നി മാത്യു മാമലശേരിൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സജി തോമസ്, വാർഡ് മെംബർ അമ്മിണിചാക്കോ, ടോമിൻ വാഴുവേലിൽ, മെൽവിൻ, കെവിൻ, ആരോൺ സോജി എന്നിവർ പ്രസംഗിച്ചു.