വിദ്യാരംഭവും സാംസ്കാരിക സമ്മേളനവും
1596430
Friday, October 3, 2025 3:14 AM IST
കോന്നി: പത്തനംതിട്ട എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കോന്നി മഠത്തിൽകാവ് ക്ഷേത്രത്തിൽ വിദ്യാരംഭംവും സാംസ്കാരിക സമ്മേളനവും നടത്തി. യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് മെംബറുമായ ആർ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി വി. ഷാബു, കെ.സരോജ് കുമാർ, അഖിലേഷ് കാര്യാട്ട്, രാജേന്ദ്രനാഥ് കമലകം, ഹരിശ്ചന്ദ്രൻ നായർ, സത്യൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി, കമലാസനൻ കാര്യാട്ട്, മുരളീധരൻ നായർ, എ.ആർ.രാജേഷ് കുമാർ, യൂണിയൻ ഇൻസ്പെകടർ ആർ.രാജേഷ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്ശിവകുമാർ, സെക്രട്ടറി അജിത്ത് മണ്ണിൽ, ബാലകൃഷ്ണൻ നായർ, രവീന്ദ്രനാഥ് നീരേറ്റ് എന്നിവർ നേതൃത്വം നൽകി.
കോന്നി എംഎം എൻഎസ്എസ്. കോളജ് പ്രിൻസിപ്പൽ ഡോ.ബീനയുടെ നേതൃത്വത്തിൽ കവി കോന്നിയൂർ ബാലചന്ദ്രൻ, ഡോ.കെ.ആർ.സുകുമാരൻ നായർ, ആർ.ശ്രീകുമാർ എന്നിവർ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.