വടശേരിക്കര കുടുംബശ്രീ സിഡിഎസിനു ഐഎസ്ഒ അംഗീകാരം
1596194
Wednesday, October 1, 2025 6:14 AM IST
വടശേരിക്കര: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു ഐഎസ്ഒ 9001: 2015 സര്ട്ടിഫിക്കേഷന് ലഭിച്ചു.
ഗുണനിലവാര മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഫയലുകളുടെ ക്രമീകരണം, മൂന്ന് മിനിറ്റില്‍ വിവരങ്ങളുടെ ലഭ്യത, ധനകാര്യ ഇടപാടുകളുടെ കൃത്യത, എന്‍എച്ച്ജി വിവരങ്ങളുടെ തുടര്‍ച്ചയായ പുതുക്കൽ, ഓഫീസ് സംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവയാണ് സര്‍ട്ടിഫിക്കേഷനിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനാണ് ഈ നേട്ടം. കൊല്ലം ശ്രീ കേശവമെമ്മോറിയല് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം. ബി. രാജേഷ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിനേശന് എന്നിവരില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലേഖ രഘു, മെംബര്‍ സെക്രട്ടറി അനീഷ് പ്രഭാകർ, അക്കൗണ്ടന്റ് എസ് ശ്രുതി മോള് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.