ഈട്ടിമൂട്ടിപ്പടിയില് വാഹനാപകടം
1595607
Monday, September 29, 2025 4:00 AM IST
കോന്നി: ഇളകൊള്ളൂര്‍ ഈട്ടിമൂട്ടിപ്പടിയില് വാന്‍ കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്കു പരിക്കേറ്റു. കോന്നിയിലെ ബേക്കറിയുടെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശിക്കാണ് പരിക്കേറ്റത്. ഉച്ചയോടെ ആയിരുന്നു അപകടം.
ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഇടിച്ചുകയറിയ കടയോടു ചേര്‍ന്ന് വീടുകള്‍ ഉണ്ടായിരുന്നെങ്കിലും ദുരന്തം ഒഴിവാകുകയായിരുന്നു.