ഇടമുറി സ്കൂളിൽ ജീവിതോത്സവം
1595604
Monday, September 29, 2025 3:58 AM IST
റാന്നി: ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സർവീസ് സ്കീമിന്റെ നേതൃത്വത്തില്‍ ജീവിതോത്സവം നടത്തി. കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സർഗശേഷിയും ഊർജവും പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് വ്യക്തിത്വം വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
നാറാണംമൂഴി ഗ്രാമപഞ്ചായത്തംഗം സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.വി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എസ്.എല്‍. ബിവിന്‍, പ്രഥമാധ്യാപകന് കെ. മോഹന്‍ദാസ്, പ്രോഗ്രാം ഓഫീസര്‍ ജിനി ജേക്കബ്, ആര്. പ്രസാദ്, ആഗ്നസ് മാത്യു, ബി. അനുപമ, പി. അഭിജിത് എന്നിവര്‍ പ്രസംഗിച്ചു.