ഈവി കലാമണ്ഡലം വിദ്യാരംഭവും നവപൂർണിമ പുരസ്കാര വിതരണവും
1595875
Tuesday, September 30, 2025 2:53 AM IST
പത്തനംതിട്ട: അടൂർ ഈവി കലാമണ്ഡലം വിദ്യാരംഭവും നവപൂർണിമ പുരസ്കാര വിതരണവും രണ്ടിനു രാവിലെ എട്ടിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു.
പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറിഎം. ആർ. സുരേഷ് വർമ ഉദ്ഘാടനം നിർവഹിക്കും. ഈവി കലാമണ്ഡലം നവപൂർണിമ പുരസ്കാരം പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിക്ക് സമ്മാനിക്കും. തുടർന്ന് ഗുരുപൂജ, അക്ഷര പൂജ, ചിലങ്ക പൂജ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം, കഥകളി, കർണാടക സംഗീതം, ചെണ്ട, ചിത്രരചന, പാശ്ചാത്യ നൃത്തം തുടങ്ങിയ കലകളിൽ അന്നേദിവസം തുടക്കം കുറിക്കാനാകും.
ഡയറക്ടർ ബോർഡ് അംഗങ്ങളായ സൂര്യൻ മഠത്തിലേത്ത്, ഭാഗ്യലക്ഷ്മി, ദർശന എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ നമ്പർ : 9497477757, 9747470057.