പാടാം ആർക്കും പാടാം സവാബ് സംഗീത പരിപാടി മല്ലപ്പള്ളിയിൽ
1596185
Wednesday, October 1, 2025 6:14 AM IST
പത്തനംതിട്ട: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ് ), മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ നാലിനു മല്ലപ്പള്ളിയിൽ പാടാം ആർക്കും പാടാം എന്ന സംഗീത പരിപാടി സംഘടിപ്പിക്കും.
രാവിലെ 10 മുതൽ മല്ലപ്പള്ളി സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്തിന്റെ അധ്യക്ഷതയിൽ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം പെയ്യും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം കാഥികൻ ഡോ.നിരണം രാജൻ ഉദ്ഘാടനംചെയ്യും. മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജിനോയ് ജോർജ് സമ്മാനദാനം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 8156983201, 8281274011 .
സംസ്ഥാന പ്രസിഡൻറ് സാബു ഐക്കേരത്ത് ഡോ. നിരണം രാജൻ, എം.ജി. മുരളിദാസ്, സന്തോഷ് മല്ലപ്പള്ളി, ജോയ്സി ഡാനിയൽ, ഹേമ ആർ. നായർ, അമ്പിളി മല്ലപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.