ടേബിൾ ടെന്നീസ് ഹാൾ ഉദ്ഘാടനവും ചാന്പ്യൻഷിപ്പും
1596435
Friday, October 3, 2025 3:14 AM IST
തിരുവല്ല: പത്തനംതിട്ട ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷനും തിരുവല്ല വൈഎംസിഎ ടേബിൾ അക്കാഡമിയും സംഘടിപ്പിക്കുന്ന യുടിടി, ജില്ലാ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പും അതിനോടനുബന്ധിച്ചു ദേശീയ വൈഎംസിഎയുടെ സഹായത്താൽ 2.75 ലക്ഷം രൂപമുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ പണികഴിപ്പിച്ചു നവീകരിച്ച ഇൻഡോർ ടേബിൾ ടെന്നീസ് ഹാളിന്റെ ഉദ്ഘാടനവും നടന്നു.
തിരുവല്ല വൈഎംസിഎ പ്രസിഡന്റ് ഇ. വി. തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഇൻഡോർ ടേബിൾ ടെന്നീസ് ഹാളിന്റെ ഉദ്ഘാടനം നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎ ട്രഷറാർ റെജി ജോർജും ടൂർണമെന്റിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎയും നിർവഹിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രസാദ് തോമസ് കോടിയാട് , ലോണി ടൈറ്റസ്, മുൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ വർഗീസ്, ടിടി അക്കാഡമി കൺവീനർ അലക്സ് കൊച്ചിയിൽ, സെക്രട്ടറി ജോയ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. 9,11,13,15,17,19 വയസിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷ, വനിതാ വിഭാഗങ്ങളിൽ 40 വയസിനു മുകളിലുള്ളവർക്കുമായിട്ടാണ് മത്സരം.