തി​രു​വ​ല്ല: ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കാ​യി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​രി​ശീ​ല​നം തി​രു​വ​ല്ല എ​സ്‌സി​എ​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്നു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ അം​ഗം കെ.​കെ. ഷാ​ജു നി​ര്‍​വ​ഹി​ച്ചു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി.​ആ​ര്‍. അ​നി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ലാ​വ​കാ​ശ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ നി​യ​മ​ങ്ങ​ളും' എന്ന വി​ഷ​യ​ത്തി​ല്‍ ബാ​ല​വ​കാ​ശ​ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ.​ എ​ഫ്.​ വി​ല്‍​സ​ണ്‍, "സൈ​ബ​ര്‍ സു​ര​ക്ഷ' എന്ന വി​ഷ​യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട സൈ​ബ​ര്‍ ക്രൈം ​വിം​ഗ് എ​എ​സ്ഐ സി.​ആ​ര്‍ ശ്രീ​കു​മാ​ര്‍, "കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം' എന്ന വി​ഷ​യ​ത്തി​ല്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൈ​ക്കാ​ര്‍​ട്ടി​ക് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ ഡോ. ​മോ​ഹ​ന്‍ റോ​യ് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു.

അ​ധ്യാ​പ​ക-വി​ദ്യാ​ര്‍​ഥി ബ​ന്ധം സൗ​ഹാ​ര്‍​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നും ശാ​സ്ത്രീ​യ കാ​ഴ്ച​പ്പാടോടുകൂ​ടി​യ സ​മീ​പ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പ​രി​ശീ​ല​നം. ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ടക്‌ഷ​ന്‍ ഓ​ഫീ​സ​ര്‍ ല​താ കു​മാ​രി, സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക റെ​നി വ​ര്‍​ഗീ​സ്, അ​ധ്യാ​പ​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.