ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങൾക്കുമെതിരേ ഭീഷണി മുഴക്കിയവർക്കെതിരേ കേസെടുത്തു
1596188
Wednesday, October 1, 2025 6:14 AM IST
മല്ലപ്പള്ളി: കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ആനിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കടന്നുകയറി വനിതാ പ്രസിഡന്റിനും അംഗങ്ങൾക്കുമെതിരേ ഭീഷണി മുഴക്കിയവർക്കെതിരേ കേസെടുത്തു.
അജിത് ഫ്രാൻസിസ്, തേക്കനാൽ സജി എന്നിവർക്കെതിരേയാണ് കേസ്. കഴിഞ്ഞദിവസം വൈകുന്നേരം ഓഫീസിൽ അതിക്രമിച്ചുകയറി പ്രസിഡന്റിനെയും അംഗങ്ങളെയും അസഭ്യം പറയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രസിഡന്റിന്റെ പരാതിയിലാണ് കീഴ് വായ്പൂര് പോലീസ് കേസെടുത്തു.