കേരളോത്സവം
1595605
Monday, September 29, 2025 3:58 AM IST
പന്തളം: നഗരസഭയും കേരള യുവജനക്ഷേമബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം കായികമത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ യു. രമ്യ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ സന്തോഷ് അധ്യക്ഷത വഹിച്ചു.
കൗൺസലർമാരായ കിഷോർ കുമാർ, സീന, സൂര്യ തുടങ്ങിയവർ പ്രസംഗിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം തോന്നല്ലൂർ ഗവ. യുപി സ്കൂളിൽ ഇന്നു നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ നിർവഹിക്കും.