ജനറൽ സെക്രട്ടറിക്കെതിരേ ഓമല്ലൂരിൽ എൻഎസ്എസ് അംഗങ്ങളുടെ പ്രകടനം
1595884
Tuesday, September 30, 2025 3:05 AM IST
ഓമല്ലൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരേ ഓമല്ലൂരിൽ കരയോഗ അംഗങ്ങളുടെ പരസ്യപ്രതിഷേധ പ്രകടനം. വിവിധ കരയോഗ അംഗങ്ങൾ സംഘടിച്ച് ഓമല്ലൂർ ക്ഷേത്ര ജംഗ്ഷനിൽ നിന്നാണ് ഇന്നലെ വൈകുന്നേരം പ്രകടനം നടത്തിയത്.
ഏകാധിപത്യ പ്രവണത എൻഎസ്എസിൽ അനുവദിക്കില്ലെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായാണ് പ്രകടനം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ബാനർ പ്രതിഷേധത്തിനു പിന്നാലെയാണ് കരയോഗാംഗങ്ങൾ പ്രകടനവുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
എൽഡിഎഫ് സർക്കാരിനെ പിന്തുണച്ച് സുകുമാരൻ നായർ പരസ്യ പ്രതികരണം നടത്തിയതിനു പിന്നാലെ പത്തനംതിട്ട വെട്ടിപ്പുറത്താണ് ആദ്യമായി പ്രതിഷേധ ബാനർ ഉയർന്നത്.