അധ്യാപക നിയമനങ്ങളിലെ തടസം നീക്കണം: കേരള കോൺഗ്രസ്
1596187
Wednesday, October 1, 2025 6:14 AM IST
തിരുവല്ല: ഇരവിപേരൂർ ഭിന്നശേഷി സംവരണ പ്രതിസന്ധി വിഷയത്തിന്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന അധ്യാപക, അനധ്യാപക സ്ഥിര നിയമനം എത്രയും വേഗം നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കുന്ന മറ്റു അധ്യാപക അനധ്യാപക നിയമനങ്ങൾ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രം നടപ്പിലാക്കുന്നത് വ്യക്തികളുടെ അവകാശങ്ങളുടെ മേലുള്ള ലംഘന മാണെന്നും കമ്മിറ്റി ആരോപിച്ചു.
മണ്ഡലം പ്രസിഡൻറ് എബി പ്രയാറ്റുമണ്ണിൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം പ്രസിഡണ്ട് ദീപു ഉമ്മൻ ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം റോയി ചാണ്ടപ്പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി സാം മാത്യു, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് അനിഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽസ തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സാബു കുന്നുംപുറത്ത്, , ടോജി കൈപ്പശേരിൽ, പി.സി. ആൻഡ്രൂസ് പുറത്തുമുറിയിൽ, എസ്. കെ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.