"ഹബ് ആൻഡ് സ്പോക്ക്' പദ്ധതി
1595603
Monday, September 29, 2025 3:58 AM IST
പന്തളം: പ്രാഥമികാരോഗ്യകേന്ദ്രം ലാബിൽ നടത്താൻ കഴിയാത്ത ടെസ്റ്റുകൾ ഇതര ആശുപത്രി ലാബുകളിലേക്കു സാമ്പിൾ അയയ്ക്കുന്നതിനു പോസ്റ്റൽ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചുള്ള "ഹബ് ആൻഡ് സ്പോക്ക് ട്രയൽ റൺ' പന്തളം തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ചു.
പൊതുജനങ്ങൾക്ക് പരിശോധനയ്ക്കു സാമ്പിൾ പ്രാഥമികാരോഗ്യകേന്ദ്രം ലാബിൽ നൽകുകയും റിസൾട്ട് ഇവിടെത്തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധരപ്പണിക്കർ, മെഡിക്കൽ ഓഫീസർ ഐഷാ എസ്. ഗോവിന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. രഞ്ജു, സ്റ്റാഫ് നഴ്സ് ലളിത, ലാബ് ടെക്നിഷൻ ഹൈമ എന്നിവർ പങ്കെടുത്തു.