പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ശുചിത്വ കാന്പെയിൻ
1595883
Tuesday, September 30, 2025 3:05 AM IST
പത്തനംതിട്ട : ശുചിത്വോത്സവം കാന്പെയിന്റെ ഭാഗമായി പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സ്വച്ഛ്താ ഹി സേവ കാന്പെയിന്റെ ഭാഗമായി മുസലിയാർ എൻജിനിയറിംഗ് കോളജിൽ നിന്നുള്ള മുപ്പതോളം എൻഎസ്എസ് വോളണ്ടിയർമാരാണ് നഗരസഭയ്ക്കു വേണ്ടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജിസ്മോൾ ടി. ജെയിംസ്, ബി. പ്രമോദ് , നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.