വനിതാ പ്രസിഡന്റിനെതിരേയുള്ള അതിക്രമത്തിൽ നടപടി വേണം: വനിതാ കോൺഗ്രസ്
1596189
Wednesday, October 1, 2025 6:14 AM IST
മല്ലപ്പള്ളി : ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വനിതാ കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയുമായ സൂസൻ ദാനിയേലിനു നേർക്കു നടന്ന അതിക്രമത്തിലും സ്ത്രീത്വത്തെ അപമാനിച്ചതിലും വനിതാ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ലൈല അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ബിന്ദു ജെ. വൈക്കത്തുശേരി, എം.എസ്. ശ്രീദേവി, എസ്.വിദ്യാമോൾ, സൂസമ്മ പൗലോസ്, മോളിക്കുട്ടി സിബി, റീനാ റേച്ചൽ മാത്യു, എന്നിവർ പ്രസംഗിച്ചു.
ആനിക്കാട് : ആനിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കടന്ന് അതിക്രമം കാണിക്കുകയും പ്രസിഡന്റിനെയും അംഗങ്ങളെയും ജീവനക്കാരെയും അകാരണമായി അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. എം.എസ്.ശ്രീദേവി, ബേബി തടിയിൽ , റ്റി.ജി. മാത്യു, എം.പി. ശശിധര കൈമൾ, കെ.ജി.ശ്രീധരൻ, ടി. സി. വിജയൻ, റ്റി.റ്റി. കുഞ്ഞുമോൻ, മാത്യു തോമസ്, സിബി കൊല്ലറക്കുഴി, പ്രകാശ് കോശി, പി.എസ് ഏബ്രഹാം, മനു മാരിക്കൽ, മഞ്ചു. പി. ഐസക്, ജോസഫ് കുര്യൻ, ബെന്നി ഇടമുറിക്കൽ എന്നിവർ പ്രസംഗിച്ചു.