ഗാന്ധിസ്മൃതിയിൽ നാട്
1596428
Friday, October 3, 2025 3:14 AM IST
ഗാന്ധിജയന്തി ദിനത്തിൽ വിപുലമായ പരിപാടികൾ
പത്തനംതിട്ട: ഗാന്ധിജയന്തി ദിനമായ ഇന്നലെ അനുസ്മരണ പരിപാടികളും സേവന പ്രവർത്തനങ്ങളുമായി ആചരണം നടന്നു. പത്തനംതിട്ട നഗരത്തിൽ ഗാന്ധി സ്ക്വയറിൽ രാവിലെ അനുസ്മരണ പരിപാടി നടന്നു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എഡിഎം ബി. ജ്യോതി എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
അടൂർ ഗാന്ധിപാർക്ക് മൈതാനത്തും ഇലന്തൂർ ഗാന്ധി സ്മൃതി മന്ദിരത്തിലും പ്രത്യേക അനുസ്മരണ പരിപാടികൾ നടന്നു.
ആറന്മുള: രാഷ്ട്രപിതാവായ മഹത്മാഗാന്ധി 1937 ജനുവരി 20 ന് നടത്തിയ ആറന്മുള സന്ദര്‍ശനത്തിന്റെ അനുസ്മരണവും ഗാന്ധി ജയന്തി ആഘോഷവും ആറന്മുള വികസന സമിതിയുടെ നേതൃത്വത്തില്‍ ആറന്മുള സത്രപരിസരത്ത് നടത്തി.
ആറന്മുള എൻജിനിയറിംഗ് കോളജ് കുട്ടികള്‍ പാടിയ മാനവഗീതത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മഹാത്മാ ഗാന്ധിയുടെ ജനനത്തെ ആസ്പദമാക്കി വഞ്ചിപ്പാട്ട് ആശാന് പ്രഫ. രാധാകൃഷ്ണന് ഇടനാട്, വള്ളപ്പാട്ട് പാടി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആർ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില സുനിൽ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എക്സ് എംഎൽഎ,
ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കൽ, ആറന്മുള വികസനസമിതി ഭാരവാഹികളായ പി. ആർ. രാധാകൃഷ്ണന്, ഗിരീഷ് കണ്ണങ്കേരിൽ, തോമസ് മാത്യു കുന്നത്ത്, അശോകന് മാവുനില്‍ക്കുന്നതിൽ,ആറന്മുള എൻജിനിയറിംഗ് കോളജ് എന്‍ എസ്. എസ്. കോഓര്‍ഡിനേറ്റര്‍ അനു ജി. സോമൻ, അംഗങ്ങളായ ദിലീപ് കുമാർ, രാജേഷ്, ചരിത്ര ഗവേഷകനായ ശ്രീരങ്കനാഥൻ, ഡി. റ്റി. പി. സി. കമ്മിറ്റി അംഗം എസ്. മുരളീകൃഷ്ണൻ, ഭാരത് വാഴുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരേ സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള പ്രതിജ്ഞ അജയകുമാര്‍ ചൊല്ലിക്കൊടുത്തു.
കവിയൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് വൈസ് മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബിന്റെ നേതൃത്വത്തിൽ സെമിനാറും സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും നടത്തി. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. വൈൻമെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ് പ്രസിഡന്റ് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, സ്കൂൾ പ്രിൻസിപ്പൽ ജിജി പി മാത്യു, റെജി പോൾ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട: ഡിസിസിയുടെ നേതൃത്വത്തിൽ രാജീവ്ഭവനിൽ നടന്ന ഗാന്ധിജയന്തി ദിനാചരണ പരിപാടികൾ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ് അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീൻ, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സുനില്‍ എസ്. ലാല്‍, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ബി. നരേന്ദ്രനാഥ്, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട: എൻസിപി - എസ് ആറന്മുള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗാന്ധി സ്മൃതി സദസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു.
ആറന്മുള ബ്ലോക്ക് പ്രസിഡന്റ് സോണി അധ്യക്ഷത വഹിച്ചു. ചെറിയാൻ ജോർജ് തമ്പു, മാത്തൂർ സുരേഷ്, എം. മുഹമ്മദ് സാലി, മണിലാൽ വല്യത്ത്, നൈസാം മുഹമ്മദ്, വിജയൻ, ഷാഫി വലഞ്ചൂഴി, സുഷമ കരിമ്പനാകുഴിയിൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട: കോൺഗ്രസ് - എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന ഗാന്ധിജയന്തി ദിനാചരണ പരിപാടികൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജോബി ജോർജ്, മാത്യൂസ് ഡാനിയേൽ, റയ്നാ ജോർജ്, മേഴ്സി തോമസ്, രാജൻ ചാലാപ്പള്ളി, സുനിൽ ജോൺ, പ്രസന്നകുമാർ, ജോയൽ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഏഴംകുളം :ഏഴംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷംനടന്നു. കെ.വി രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുതിർന്ന നേതാവ് തേരകത്ത് മണി യോഗം ഉദ്ഘാടനം ചെയ്തു. ഏഴംകുളം അജു, ബിജു വർഗീസ് , കൃഷ്ണകുമാർ , പി. കെ. മുരളി, ഇ.എ. ലത്തീഫ്, നെടുമൺ ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്ആർടിസി ബസുകൾ ശുചീകരിച്ചു
മല്ലപ്പള്ളി: നാഷണൽ സർവീസ് സ്കീം കർത്തവ്യവാരത്തിന്റെ ഭാഗമായി, മല്ലപ്പള്ളി ടെക്നിക്കൽ എച്ച്എസ്എസ് യൂണിറ്റുകൾ മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ ശുചീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സൈജു മാത്യുവിന്റെയും പ്രോഗ്രാം ഓഫീസർ ആഫ്സൽ അഷ്റഫിന്റെയും നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. കെഎസ്ആർടിസി സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, ടൂറിസം കോഓർഡിനേറ്റർ സുനിൽ എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
കുട്ടവഞ്ചി സവാരികേന്ദ്രം ശുചീകരിച്ചു
കോന്നി: ഗാന്ധിജയന്തി ദിനത്തിൽ സീനിയർ ചേംബർ കോന്നി ലീജിയൻറ് നേതൃത്വത്തിൽ അടവി കുട്ടവഞ്ചി കേന്ദ്രവും കല്ലാറിൻറ് തീരവും ശുചീകരിച്ചു. പ്രസിഡന്റ് ജയിംസ് വർഗീസിന്റെ അധ്യഷതയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.
സെക്ഷൻ ഓഫീസർ എ. നജീമുദ്ദീൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി. അജിത്കുമാർ, ഇക്കോ ടൂറിസം സെക്രട്ടറി എസ്. അഖിൽ, സെക്രട്ടറി രാജീസ് കൊട്ടാരം,ദേശീയ കോഓർഡിനേറ്റർ ഡോ. സുരേഷ്കുമാർ, മനോഹരൻ, മാത്യു കെ. ചെറിയാൻ, ഫിലിപ്പ് മാത്യു, മാത്യു ജോൺ, സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.