നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ മടങ്ങിവന്ന പ്രവാസികളെ അംഗങ്ങളാക്കണം: പ്രവാസി കോണ്‍ഗ്രസ്
1596186
Wednesday, October 1, 2025 6:14 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി ആരംഭിച്ചിട്ടുള്ള നോര്‍ക്ക കെയര്‍ ഇൻഷ്വറന്‍സ് പദ്ധതിയില്‍ മടങ്ങിവന്ന പ്രവാസികളേയും അംഗങ്ങളാക്കണണമെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യം, സാമ്പത്തിക മാന്ദ്യം, ഊര്‍ജിത നിതാഖത്ത് എന്നിവ മൂലം ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്.
ഇവര്‍ക്ക് പെന്ഷന് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ നോര്‍ക്ക കെയര്‍ ഇൻഷ്വറന്‍സ് പദ്ധതിയിലെങ്കിലും അംഗങ്ങളാക്കുകയും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 60 വയസ് എന്നത് 75 വയസ്സാക്കി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നേതൃയോഗം പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മോനി ജോസഫ്, കോശി ജോര്‍ജ്, ഷിബു റാന്നി എന്നിവര്‍ പ്രസംഗിച്ചു.