വില്പനക്കായി വീട്ടില്‍ സൂക്ഷിച്ച ചാരായവുമായി വയോധികന് അറസ്റ്റില്‍
1596431
Friday, October 3, 2025 3:14 AM IST
പത്തനംതിട്ട: അടൂര്‍ പന്നിവിഴയില്‍ വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 10 ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. പന്നിവിഴ പോത്രാട് സൂര്യതേജസ് എ. ചെല്ലപ്പന് (65) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പത്തനംതിട്ട എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ഒ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ്. ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഭിജിത്, രാഹുൽ, അജിത, കൃഷ്ണകുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുബ്ബലക്ഷ്മി, ഡ്രൈവര്‍ വിജയന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.