ദൈവസൃഷ്ടിയെ മുഴുവൻ ഒന്നായി കാണാനാകണം: കാതോലിക്കാ ബാവ
1596429
Friday, October 3, 2025 3:14 AM IST
തിരുവല്ല: എല്ലാ സൃഷ്ടി ജാലങ്ങളും മനുഷ്യരും ഒന്നാണ് എന്ന വലിയ ചിന്തയാണ് വസുധൈവ
കുടുംബദർശനം വയ്ക്കുന്നതെന്നും സമാനമായ ചിന്താഗതിയാണ് എക്യുമെനിസമെന്നും ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
ഗ്ലോറിയ ന്യൂസ് ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന സംഘടിപ്പിച്ച സ്നേഹാദരം പരിപാടി വൈഎംസിഎയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാർഥതയും അഹങ്കാരവും പെരുകി, സ്നേഹവും കരുതലും നഷ്ടപ്പെട്ട സാഹചര്യത്തിൽ ദൈവ സ്നേഹത്തിലൂടെ മനുഷ്യരെ സ്നേഹിക്കാൻ കഴിയണമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ചെയർമാൻ ഫാ. ബിജു പി. തോമസ് അധ്യക്ഷത വഹിച്ചു.
ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. ഡോ. പി. മുഹമ്മദ് അലി ഗൾഫാർ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. പി.ജെ കുര്യൻ, മാത്യു റ്റി. തോമസ് എംഎൽ എ, ജോസഫ് എം.പുതുശേരി , മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ഡോ. സിദ്ദിഖ് അഹമ്മദ് , പി രാമചന്ദ്രൻ വികാരി ജനറൽ റവ. വി. റ്റി. ജോൺ, സക്കറിയ പനക്കാമറ്റം എപ്പിസ്കോപ്പ, ജനറൽ കൺവീനർ ലിനോജ് ചാക്കോ, കൺവീനർ അഭിജിത്ത് പാറയിൽ എന്നവർ പ്രസംഗിച്ചു.
എക്യൂമെനിക്കൻ മേഖലയിലെ നേതൃത്വവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നല്കുന്ന ഗ്ലോറിയ ന്യൂസ് കീർത്തി മുദ്ര അവാർഡ് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ലൈറ്റ് ടു ലൈഫ് കുരുണ്യ അവാർഡ് എറാം ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. സിദ്ദിഖ് അഹമ്മദിനും മതസൗഹാർദവും മാനവ മൈത്രിയും പ്രോത്സാഹിപ്പിക്കുന്നതിന് നല്കുന്ന ലൈറ്റ് ടു ലൈഫ് മൈത്രി അവാർഡ് കൗൺസിൽ ഫോർ കമ്യൂണിറ്റി കോർപറേഷൻ ജനറൽ സെക്രട്ടറി പി. രാമചന്ദ്രനും സമ്മാനിച്ചു.