പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു
1596608
Friday, October 3, 2025 11:29 PM IST
ചേര്‍ത്തല: പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തിക്കൊമ്പില് പൂച്ചാക്കല്‍നഗരി അഞ്ചക്കുളം കോളനിവീട്ടില്‍ സുരേഷ് ബാബു (70) പാന്പുകടിയേറ്റു മരിച്ചു. രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനുള്ളിലാണ് സംഭവം. കിടക്കാനായി കട്ടിലില്‍ ബെഡ് വൃത്തിയാക്കുമ്പോള്‍ കാലില്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: രേണുക. മക്കള്‍: സ്മേര, സ്മിത, കണ്ണന്.