കെവിഎം നേതൃത്വത്തില്‍ പ്യാസര അപ്പാരൽ
1596616
Friday, October 3, 2025 11:29 PM IST
ചേര്‍ത്തല: കെവിഎം ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പ്യാസര അപ്പാരൽ പ്രവർത്തനം ആരംഭിച്ചു. യൂണിഫോം ഉൾപ്പെടെയുള്ള വിവിധ വസ്ത്രങ്ങൾ തയാറാക്കുന്ന സ്ഥാപനമാണ് പ്യാസര അപ്പാരൽ. അത്യാധുനിക സജീകരങ്ങളോടെ എക്സ്പോർട്ട് ക്വാളിറ്റിയിൽ വസ്ത്രങ്ങളും യൂണിഫോമുകളും മിതമായ നിരക്കിൽ നിർമിച്ചുനൽകുന്നു.
ആശുപത്രി, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാവശ്യമായ യൂണിഫോമുകളാണ് ഇവിടെ തയാറാക്കുന്നത്. മാനേജിംഗ് ഡയറക്ടർ സരസ്വതി പ്യാരിലാൽ ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. പ്യാരിലാൽ, ഡയറക്ടർമാരായ അഡ്വ. ജി. രാജേഷ്, അനുപമ പ്യാരിലാൽ, ജനറൽ മാനേജർ ബിജി സുരേഷ്, ഫാക്ടറി മാനേജർ എസ്. ശശികുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഫ്രാൻസിസ് പീറ്റർ, ചീഫ് പിആർഒ ഡോ. കൃഷ്ണൻ നമ്പൂതിരി, ചാർട്ടേർഡ് അക്കൗണ്ടന്റ് സുമയ്യ എന്നിവർ പങ്കെടുത്തു.