ധനകാര്യ കമ്മീഷന് ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും
1577138
Saturday, July 19, 2025 6:52 AM IST
കോട്ടയം: ഡോ. കെ.എന്‍. ഹരിലാല്‍ അധ്യക്ഷനായുള്ള ഏഴാം ധനകാര്യ കമ്മീഷന് ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ധനവിന്യാസം സംബന്ധിച്ച് ജില്ലാ ആസൂത്രണസമിതി അംഗങ്ങളുമായി രാവിലെ 11ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംവദിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കുന്നതിനാണ് കമ്മീഷന്റെ ജില്ലാസന്ദര്ശനം. നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, സ്വീകരിക്കാന്‍ കഴിയുന്ന പുതിയ രീതികള്‍, നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംയുക്ത പദ്ധതികളുടെ സാധ്യതകള്‍, തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.
പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍, പട്ടികജാതി-വര്‍ഗ ഉപപദ്ധതികള്‍ സംബന്ധിച്ചുള്ള അഭിപ്രായ ശേഖരണവും കമ്മീഷന് നടത്തും.