ദേശീയ അംഗീകാരം ലഭിച്ച ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളെ ആദരിച്ചു
1577143
Saturday, July 19, 2025 6:52 AM IST
കോട്ടയം: ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളില്‍ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിച്ച എട്ട് ഹോമിയോപ്പതി സ്ഥാപനങ്ങളിലെയും ഏഴ് ഐഎസ്എം സ്ഥാപനങ്ങളിലെയും ജീവനക്കാരെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അനുമോദിച്ചു. കോട്ടയം മന്നാകുളത്തില്‍ ടവേഴ്സില്‍ നടന്ന പരിപാടിയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറോം വി. കുര്യന് അധ്യക്ഷത വഹിച്ചു.
ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കര്ക്കടകചര്യ പൊതുജനത്തിന് പരിചയപ്പെടുത്തുന്നതിനായി “അറിയാം കര്‍ക്കിടകത്തിലെ ആരോഗ്യത്തെ’’ എന്ന പുസ്തകം നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന് ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറോം വി. കുര്യനു നല്കി പ്രകാശനം ചെയ്തു.