കുമരകം ചന്തക്കവലയിൽ അപകടക്കെണിയായി കുഴി
1577142
Saturday, July 19, 2025 6:52 AM IST
കുമരകം: കുമരകം ചന്തക്കവലയിൽ രൂപപ്പെട്ട ചെറിയ കുഴി വലുതായി അപകടക്കെണിയായി മാറി. അട്ടിപ്പീടിക റോഡിൽനിന്നും ടുവീലറിലും കാറിലുമെത്തി ജെട്ടിഭാഗത്തേക്ക് തിരിയുന്നവരാണ് ഏറെ സൂക്ഷിക്കേണ്ടത്. കുഴിയിൽ അകപ്പെടാതിരിക്കാൻ അരികുചേർന്ന് പോകാൻ ശ്രമിച്ചാൽ റോഡിൽ ചെരിഞ്ഞു നില്ക്കുന്ന വലിയ മെെൽക്കുറ്റി വിനയാകും.
മെെൽക്കുറ്റി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാൻ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും കുഴി ഒഴിവാക്കുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. കുഴി ഉണ്ടാകുന്നതിനുമുമ്പു തന്നെ നിരവധി വാഹനങ്ങൾ അപകടത്തിൽ പ്പെട്ടതിനെതുടർന്നാണ് മൈൽകുറ്റിക്ക് കവചം വച്ചത്.
കുഴി ഒത്ത നടുക്കായതിനാൽ അട്ടിപ്പീടിക റോഡിൽ നിന്ന് കോട്ടയം ഭാഗത്തേക്കു പോകുന്നവർക്കും ഈ കുഴിയിൽ ചാടി വേണം പോകാൻ. പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ കുഴിയടച്ചാൽ വകുപ്പിന് വലിയ സാമ്പത്തിക ലാഭവും യാത്രക്കാർക്ക് ആശ്വാസവും ലഭിക്കും.