പെ​രു​വ: പെ​രു​വ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യവ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഒ​രു ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. മീ​ന്‍​ക​ട, ആ​ക്രി​ക്ക​ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​ഷ് സ്റ്റാ​ളി​ന് ലൈ​സ​ന്‍​സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. കൂ​ടാ​തെ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചുവ​ച്ചി​രി​ക്കു​ന്ന മീ​നു​ക​ള്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യിരുന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നും മീ​ന്‍ വൃ​ത്തി​യാ​ക്കി കൊ​ടു​ക്കു​ന്ന​തി​ന്‍റെ മാ​ലി​ന്യ​ങ്ങ​ള്‍ ഏ​ങ്ങ​നെ​യാ​ണ് സം​സ്‌​ക​രി​ക്കു​ന്ന​തെ​ന്നു​ള്ള​തി​നും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പ​റ​ഞ്ഞു. ഇ​ത​രസം​സ്ഥാ​ന​ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന മീ​ന്‍​ക​ട​ക​ളി​ല്‍ അ​വ​ര്‍​ക്ക് ആ​രോ​ഗ്യ ക​ര്‍​ഡി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

ആ​ക്രി​ക്ക​ട​ക​ളി​ലെ പ​രി​ശോ​ധ​ന​യി​ല്‍ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ആ​ക്രി സാ​ധ​ന​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​തുമൂ​ലം കൂ​ത്താ​ടി​ക​ള്‍ ഉ​ണ്ടാ​കുന്നെന്നു ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ള്‍ ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​മ​യം ന​ല്‍​കി​യ​താ​യി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ല​ത പ​റ​ഞ്ഞു.

ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കൊ​പ്പം ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജു, വ​സീം, ഹൈ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ആ​ര്‍.​രാ​ജേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

പു​ക​യി​ല നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പു​ക​യി​ല​ര​ഹി​ത മേ​ഖ​ല ബോ​ര്‍​ഡ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു പി​ഴ ഈ​ടാ​ക്കി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ന്നുപി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലും പ്ര​വ​ര്‍​ത്തി​ച്ച വെ​ള്ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​ടിക്കലു​ള്ള ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു.