സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ ക്രിമിനൽ കേസെടുക്കണം: കൊടിക്കുന്നിൽ
1577163
Saturday, July 19, 2025 7:18 AM IST
ചാരുംമൂട്: അമ്മയും കുഞ്ഞുമടങ്ങുന്ന കുടുംബത്തെ വീടിനുള്ളിൽ കടക്കാൻ കഴിയാത്ത തരത്തിൽ വീട് പൂട്ടി കൊടിനാട്ടിയ സിപിഎം പാലമേൽ ലോക്കൽ സെക്രട്ടറിക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
നിർധനരായ സാധാരണക്കാരോട് സിപിഎം നടത്തുന്ന ഗുണ്ടായിസത്തിന്റെ മറ്റൊരു തെളിവാണ് ആദിക്കാട്ടുകുളങ്ങരയിലെ സംഭവമെന്നും പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിന് കീഴിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
പ്രദേശവാസിയായ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേരിട്ടും ഫോണിൽകൂടെയും കുടുംബത്തിന് നേരേ ഭീഷണിമുഴക്കിയ സാഹചര്യത്തിൽ അടിയന്തരമായി അറസ്റ്റ് അടക്കമുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും ഇയാളുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൃത്യമായി അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.