സാമുദായിക ശക്തീകരണ ശില്പശാല "കാനാന്‍ മിഷന് -2കെ25' നാളെ
1577158
Saturday, July 19, 2025 7:18 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമുദായ ശക്തീകരണ ശില്പശാല "കാനാന്‍ മിഷന് -2കെ25' നാളെ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം 4.30വരെ സെന്റ് മേരീസ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും.
പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.
സമുദായ ശക്തീകരണ ചിന്തകള്‍, അനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍, മതസ്വാതന്ത്ര്യം, നസ്രാണി മുന്നേറ്റത്തിന്റെ തുടര്‍പ്രവര്‍ത്തന പരിപാടികള്‍, കുട്ടനാടും കാര്‍ഷിക മേഖലയുമായും ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചിട്ടുള്ള ക്ലാസുകള്‍, ചര്‍ച്ചകള്‍, നയ രൂപീകരണം എന്നിവ ശില്പശാലയുടെ ഭാഗമായി നടക്കും.