അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
1577146
Saturday, July 19, 2025 7:04 AM IST
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്ക് പാലാ രൂപത മാതൃവേദി അംഗങ്ങള്‍ നടത്തിയ തീര്‍ഥാടനം ഭക്തിസാന്ദ്രമായി. മൂവായിരത്തോളം അമ്മമാരാണ് 171 ഇടവകകളില്‍ നിന്നായി എത്തിയത്.
ഇന്നലെ രാവിലെ 9.30നു നടന്ന ജപമാലയ്ക്കുശേഷം ഭരണങ്ങാനം അല്‍ഫോന്‍സാ തീർഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ.അഗസ്റ്റിന് പാലയ്ക്കപറമ്പില്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാമിലി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു മുതുപ്ലാക്കല്‍ കാർമികത്വം വഹിച്ചു. പാലാ രൂപത മാതൃവേദി ഡയറക്ടര്‍ ഫാ.ജോസഫ് നരിതൂക്കില്‍ വചനസന്ദേശം നല്കി.
മാതൃവേദി ഭരണങ്ങാനം മേഖലയുടെയും യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഫൊറോന പള്ളിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടത്തി. വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് ആശീര്‍വാദം നല്കി.
പാരീഷ് ഹാളില്‍ നടന്ന സ്നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു. മാതൃവേദി ഭാരവാഹികളായ ഷേര്‍ളി ചെറിയാന്, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാനരാജു, ഭരണങ്ങാനം മേഖലാ-യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.