കുറുപ്പന്തറ-കല്ലറ റോഡ് തകര്‍ന്ന് കുഴിയായി
1577148
Saturday, July 19, 2025 7:04 AM IST
കട ുത്തുരുത്തി: കുറുപ്പന്തറ-കല്ലറ റോഡ് തകര്‍ന്ന് കുഴിയായി. നൂറിലധികം കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കളമ്പുകാട് റോഡിലെ കുഴിയില്‍ നാട്ടുകാര്‍ വാഴ വച്ചു പ്രതിഷേധിച്ചു. നാളുകളായി നടന്നുപോകാന്‍പോലും സാധിക്കാത്ത അവസ്ഥയിലാണ് റോഡ്. നിരവധി വാഹന യാത്രക്കാര്‍ക്ക് അപകടങ്ങളുണ്ടായി.
കുറുപ്പന്തറ-കല്ലറ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഹാരമായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയെങ്കിലും അധികൃതര്‍ കണ്ടതായി പോലും ഭാവിക്കുന്നില്ല.
റോഡില്‍ പലഭാഗത്തും വലിയ കുഴികളാണ്. മഴക്കാലം ശക്തമായതോടെ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതും മൂലം ഇരുചക്ര വാഹനയാത്രികരും കാറുകളും അപകടത്തില്‍പ്പെടുന്നതു പതിവാണ്. നിരവധിപ്പേര്‍ക്ക് ഇതിനോടകം പരിക്കേറ്റിട്ടുണ്ട്.
മുട്ടുചിറ, ആയാംകുടി, കുറുപ്പന്തറ മേഖലകളില്‍നിന്നും അതിരമ്പുഴ, മെഡിക്കല്‍ കോളേജ്, കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ യാത്രാ തിരക്കൊഴിവാക്കുന്നതിനായി തെരഞ്ഞെടുക്കുന്ന വഴിയാണിത്.