ചങ്ങനാശേരി അതിരൂപതയിലെ പ്രവാസികളുടെ സംഗമം ഇന്ന്
1577156
Saturday, July 19, 2025 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അതിരുകളും കടന്ന് കേരളത്തിനും ഇന്ത്യക്കും പുറത്ത് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിരൂപതാംഗങ്ങളുടെ കൂട്ടായ്മയായ ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ 10-ാമത് വാര്‍ഷികവും പ്രവാസി സംഗമവും ഇന്ന് ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. പ്രവാസി അപ്പൊസ്തലേറ്റിന്റെ സ്ഥാപകന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ മുന്‍ ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത വികാരിജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, പ്രവാസി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ടെജി പുതുവീട്ടില്‍ക്കളം,
അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോ കാവാലം, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ലൈസമ്മ ജോസ് എന്നിവര്‍ പ്രസംഗിക്കും.