ജനകീയ വികസനസമിതി ഓണാഘോഷം ശനിയാഴ്ച
1588979
Wednesday, September 3, 2025 7:15 AM IST
ഏറ്റുമാനൂർ: ജനകീയ വികസനസമിതിയുടെ ഓണാഘോഷം ശനിയാഴ്ച ലോട്ടസ് തിയറ്ററിന് സമീപമുള്ള മിനി ഓപ്പൺ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് പൂക്കളം ഒരുക്കും. തുടർന്ന് അഞ്ചുവയസിനു താഴെയുള്ള കുട്ടികൾക്കായി മിഠായിപെറുക്ക് മത്സരം, താളം തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി എന്നിവ നടക്കും.
അഞ്ചിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും. മാധ്യമ പ്രവർത്തകരെ ഫ്രാൻസിസ് ജോർജ് എംപി ആദരിക്കും.
വേൾഡ് പീസ് മിഷൻ ഡയറക്ടർ ഫിലിപ്പ് ജോസഫ് മണിയാലിൽ, സീനിയർ സിറ്റിസൺസ് സംസ്ഥാന പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, കെ.എൻ. വേണുഗോപാൽ, ജോയി പൂവംനിൽക്കുന്നതിൽ, പി. പ്രമോദ് കുമാർ, വിമല എം. നായർ, പി.എൻ. ശങ്കരൻ നായർ, മോഹൻകുമാർ മംഗലത്ത് എന്നിവർ പ്രസംഗിക്കും.
ആയുഷ് യോഗ സെന്ററിൽ
കാണക്കാരി: കാണക്കാരി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ആയുഷ് യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കാണക്കാരി ഗവൺമെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കൽ ഓഫീസർ ഡോ. ബിനോജ് അധ്യക്ഷത വഹിച്ചു.
ഹരികുമാര്‍ മറ്റക്കര കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കടപ്പൂര് യോഗ സെന്റര്‍ സ്റ്റുഡന്റ്സ് കോ-ഓര്‍ഡിനേറ്റര്‍ അനിയപ്പാസ്, ഗോപാലനാചാരി, ബിന്ദു ജോസഫ്, ഷാജി, സിബി എന്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെട്ടിമുകൾ വിക്ടറി ലൈബ്രറിയിൽ
ഏറ്റുമാനൂർ: നവീകരിച്ചു പ്രവർത്തനം പുനരാരംഭിച്ച വെട്ടിമുകൾ വിക്ടറി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഓണാഘോഷം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ലൈബ്രറി അങ്കണത്തിൽ വിവിധ കായിക വിനോദ മത്സരങ്ങളും കലാപരിപാടികളും നടക്കും.
ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സിറിൾ ജി. നരിക്കുഴി അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, കൗൺസലർ തങ്കച്ചൻ കോണിക്കൽ, സേവാഗ്രാം ഡയറക്ടർ ഫാ. ക്ലീറ്റസ് ഇടശേരി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വി.ആർ. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.