രക്തദാന ക്യാമ്പും രക്തദാതാക്കളുടെ സംഗമവും
1588984
Wednesday, September 3, 2025 7:15 AM IST
പെരുവ: മറ്റപ്പള്ളിക്കുന്ന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും(എംആര്‍എ) എറണാകുളം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) സംയുക്തമായി രക്തദാന ക്യാമ്പും രക്തദാതാക്കളുടെ സംഗമവും നടത്തി.
പെരുവ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്ന ഫ്ളാഷ്മോബ് അവതരിപ്പിച്ചു. രക്തദാനം നല്‍കിയവരെ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ആദരിച്ചു.
മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം അധ്യക്ഷത വഹിച്ചു.
എസ്ബിഐ റീജണല്‍ മാനേജര്‍ സി.എസ്. സിജോയ്, ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. ബിനു സി. പുളിക്കല്‍, എ.സി. മണി, കെ.പി. ജോസഫ്, തോമസ് വെട്ടിക്കല്‍, സുബിന് മാത്യു, പോള്‍സണ്‍ ആനിക്കുഴി എന്നിവര്‍ പ്രസംഗിച്ചു.