കോ​​ട്ട​​യം: ഉ​​ത്രാ​​ട​​ദി​​ന​​ത്തി​​ല്‍ കോ​​ട്ട​​യം വ​​യ​​സ്‌​​ക​​ര രാ​​ജ്ഭ​​വ​​ന്‍ കോ​​വി​​ല​​ക​​ത്ത് എ​​ത്തി മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ത്രാ​​ട​​ക്കി​​ഴി കൈ​​മാ​​റി. വ​​യ​​സ്‌​​ക​​ര കോ​​വി​​ല​​ക​​ത്തെ എ​​ന്‍.​​കെ. സൗ​​മ്യ​​വ​​തി ത​​മ്പു​​രാ​​ട്ടി​​ക്കാ​​ണ് 1001 രൂ​​പ അ​​ട​​ങ്ങി​​യ ഉ​​ത്രാ​​ട​​ക്കി​​ഴി കൈ​​മാ​​റി​​യ​​ത്. കൊ​​ച്ചി രാ​​ജാ​​വ് രാ​​ജ​​കു​​ടും​​ബാം​​ഗ​​ങ്ങ​​ളാ​​യ സ്ത്രീ​​ക​​ള്‍​ക്ക് ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ല്‍​കി​​യി​​രു​​ന്ന സ​​മ്മാ​​ന​​മാ​​യി​​രു​​ന്നു ഉ​​ത്രാ​​ട​​ക്കി​​ഴി.

കൊ​​ച്ചി രാ​​ജ​​വം​​ശ​​ത്തി​​ന്‍റെ പി​​ന്മു​​റ​​ക്കാ​​രി​​യെ​​ന്ന നി​​ല​​യി​​ലാ​​ണ് വ​​യ​​സ്‌​​ക​​ര കോ​​വി​​ല​​ക​​ത്തെ രാ​​ജ​​രാ​​ജ​​വ​​ര്‍​മ​​യു​​ടെ ഭാ​​ര്യ സൗ​​മ്യ​​വ​​തി​​ക്ക് കി​​ഴി കൈ​​മാ​​റി​​യ​​ത്. തൃ​​ശൂ​​ര്‍ ക​​ള​​ക്ട​​റേ​​റ്റി​​ല്‍ നി​​ന്ന​​നു​​വ​​ദി​​ക്കു​​ന്ന തു​​ക ബ​​ന്ധ​​പ്പെ​​ട്ട ത​​ഹ​​സി​​ല്‍​ദാ​​ര്‍​മാ​​ര്‍​ക്ക് കൈ​​മാ​​റു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ, കോ​​ട്ട​​യം ത​​ഹ​​സി​​ല്‍​ദാ​​ര്‍ എ​​സ്.​​എ​​ന്‍. അ​​നി​​ല്‍​കു​​മാ​​ര്‍, കോ​​ട്ട​​യം വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ ജെ​​ബോ​​യി മാ​​ത്യു എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.