ത​ല​യോ​ല​പ്പ​റ​മ്പ്:​ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ മി​ക​വ് തെ​ളി​യി​ച്ച കു​ല​ശേ​ഖ​ര​മം​ഗ​ലം ക​ണ്ണ​ങ്കേ​രി​ൽ രാ​ജു​വി​ന് പൂ കൃ​ഷി​യി​ലും നൂ​റു​മേ​നി വി​ള​വ്. വ​ർ​ഷ​ങ്ങ​ളാ​യി പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ തു​ട​ച്ച​യാ​യി വി​ജ​യം കൊ​യ്യു​ന്ന രാ​ജു പൂ​കൃ​ഷി​യി​ൽനി​ന്നു വ​രു​മാ​നം ല​ഭി​ച്ച​തോ​ടെ പ​ച്ച​ക്ക​റി​ക്കൊ​പ്പം ഏ​താ​നും വ​ർ​ഷ​മാ​യി പൂ​കൃ​ഷി​യും ചെ​യ്തു വ​രു​ന്നു.

വി​വി​ധ​യി​നം ബ​ന്ദി​യും വാ​ടാ​മ​ല്ലി​യും പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന​ രാ​ജു​വി​ന്‍റഅ്രഎ പൂ​ന്തോ​ട്ട​ത്തി​ലേ​ക്ക് ദൂ​രെസ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആളുകൾ പൂക്കൾ വാങ്ങാൻ എത്തുന്നു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ നേ​ട്ടം ക​ണ​ക്കി​ലെ​ടു​ത്ത് മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ക​ണ്ണ​ങ്കേ​രി രാ​ജു​വി​നെ​ആ​ദ​രി​ച്ചി​രു​ന്നു.