കരൂർ-കൊടൂക്കുന്ന് റോഡിൽ ക്രാഷ് ബാരിയര്‍ നിര്‍മാണം ആരംഭിച്ചു
1589539
Saturday, September 6, 2025 11:59 PM IST
കരൂര്‍: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂര്‍ പഞ്ചായത്തിലെ കരൂര്‍ വാര്‍ഡില്‍ കൊടൂര്‍ക്കുന്ന് റോഡില്‍ നിര്‍മിക്കുന്ന ക്രാഷ് ബാരിയര്‍ നിര്‍മാണം ആരംഭിച്ചു. റോഡിന്റെ വീതിക്കുറവുമൂലം അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെംബര്‍ അഖില അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലിസമ്മ ബോസ്, ഫ്രാന്‍സിസ് മൈലാടൂര്‍, ശാന്ത ജോണി, ശാരദ കൃഷ്ണന്, എ.ജി. രാധ തുടങ്ങിയവര്‍ പ്രസംഗിച്ചു.