ഭക്തിസാന്ദ്രമായി ജപമാല പ്രദക്ഷിണം
1589543
Saturday, September 6, 2025 11:59 PM IST
കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നടന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിനും ഒരുക്കമായി എല്ലാ ദിവസവും വൈകുന്നേരം 6.15നാണ് ജപമാല പ്രദക്ഷിണം നടക്കുന്നത്. ജപമാലയും കത്തിച്ച തിരികളും കൈകളിലേന്തി നിരവധി വിശ്വാസികളാണ് ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്.
കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, പഴയപള്ളി റെക്ടർ ഫാ. തോമസ് നല്ലൂർകാലായിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
പഴയപള്ളിയിൽ ഇന്ന്
രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന - റവ.ഡോ. ജോസഫ് വെള്ളമറ്റം, 8.15ന് വിശുദ്ധ കുർബാന - ഫാ. തോമസ് വാളന്മനാൽ, 10ന് വിശുദ്ധ കുർബാന - ഫാ. ബിനോ ജോസഫ് കിഴുകണ്ടയിൽ, 12ന് വിശുദ്ധ കുർബാന - ഫാ. മാത്യു പാലക്കുടി, രണ്ടിന് വിശുദ്ധ കുർബാന - ഫാ. ടോണി കുതിരമറ്റം വിസി, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - മാർ മാത്യു അറയ്ക്കൽ, ആറിന് ദിവ്യകാരുണ്യപ്രദക്ഷിണം, രാത്രി ഏഴിന് വിശുദ്ധ കുർബാന.